Raga Notes
Arohana | S R2 M1 P N2 S (C D F G Bb C)
|
Avarohana | S N2 D2 P M1 G3 R2 S (C Bb A G F E D C)
|
Chords | C (C-E-G), Dm (D-F-A), Am (A-C-E), F (F-A-C), Gm (G-Bb-D), Am (A-C-E), Bb (Bb-D-F) |
Audio Raga Demonstration
Listen to Kedara Gowla on keyboard by clicking on the player
Demonstration of Chords for Kedara Gowla
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Minor | D-D-Minor
E | A-Minor | E-A-Minor
F | F-Major | F-F-Major
G | G-Minor | G-G-Minor
A | A-Minor | A-A-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിമപനിസ
അവരോഹണം : സനിധപമഗരിസ
28-മതു മേളമായ ഹരികാംബോജിയുടെ ജന്യരാഗമാണു് കേദാരഗൗള. ഷഡ്ജം, ചതുശ്രുതിഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, കൈശികിനിഷാദം, ചതുശ്രുതിധൈവതം, അന്തരഗാന്ധാരം എന്നിവയാണു് സ്വരങ്ങള്‍. ഔഡവ സമ്പൂര്‍ണ്ണ രാഗമായ കേദാരഗൗളയുടെ ആരോഹണത്തില്‍ ഗ ധ എന്നിവ വര്‍ജ്ജ്യമാണു്. ഇതൊരു ഉപാംഗ രാഗമാണു്.
രി നി എന്നിവ രാഗഛായാസ്വരങ്ങളും രി പ എന്നിവ ന്യാസസ്വരങ്ങളും സ രി മ പ ഗ്രഹസ്വരങ്ങളും ആണു്.
ഒരു ഗമകവരികരക്തിരാഗമായ കേദാരഗൗളയുടെ താരസ്ഥായി ഋഷഭം, നിഷാദം എന്നീ സ്വരങ്ങള്‍ കമ്പിതഗമകത്തോടെ ദീര്‍ഘമായി പാടുമ്പോള്‍ രാഗത്തിന്റെ വ്യക്തിത്വം സ്പഷ്ടമാകുന്നു (മപനിസരി, രി, മപനി, നി). ഗ,മഗരി, ഗരി എന്നതു് ഒരു വിശേഷ പ്രയോഗമാണു്. അവരോഹണ ക്രമത്തിലുള്ള മധ്യമം ഗമകമില്ലാതെ പാടുന്നു.
ഒരു ത്രിസ്ഥായിരാഗമായ കേദാരഗൗള വര്ണ്ണനയ്ക്കുതകുന്ന രാഗമാണു്. സാര്‍വ്വകാലിക രാഗമാണെങ്കിലും രാത്രി പാടിയാല്‍ കൂടുതല്‍ ശോഭിക്കും.
പഴയ തമിഴു് സംഗീതത്തില്‍ ഗാന്ധാരപഞ്ചമം എന്നതു് ഈ രാഗമാണു്.
ഇതൊരു മൂര്ച്ഛനാകാരകരാഗമാണു്. കേദാരഗൗളയുടെ മ പ നി എന്നീ സ്വരങ്ങള്‍ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ആരഭി, ആഭേരി, മോഹനകല്യാണി (സരിഗപധസ - സനിധപമഗരിസ) എന്നീ ഔഡവ-സമ്പൂര്‍ണ്ണ രാഗങ്ങള്‍ ജനിക്കും.
തിരുവെട്രിയൂര്‍ ത്യാഗയ്യരുടെ 'സ്വാമിദയജൂഡര' (ആദിതാള വര്‍ണ്ണം), ത്യാഗരാജസ്വാമികളുടെ 'തുളസിബില്വ' (ആദി), 'വേണുഗാനലോലുനി' (രൂപകം), ദീക്ഷിതരുടെ 'നീലകണ്ഠം' (രൂപകം), സ്വാതിതിരുനാളിന്റെ 'ജലജനാഭ' (മിശ്രചാപ്പു്) എന്നിവ ഈ രാഗത്തിലെ ചില കൃതികളാണു്.
'ആന്ദോളനം ദോളനം' (സര്‍ഗ്ഗം) എന്ന പാട്ടു് കേദാരഗൗളയിലാണെന്നു പറയാം
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|